അബുദാബി: യുഎഇയില്‍ കോവിഡ് ഇന്ന് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. 24 മണിക്കൂറിനിടെ 2,315 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 2,435 പേര് കൂടി രോഗമുക്തി നേടി.
24 മണിക്കൂറിനിടെ രാജ്യത്ത് 2,37,240 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,63,759 പേര്‍ക്ക് യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,47,790 പരാണ് രോഗമുക്തരായത്. 1,499 പേര് രോഗം ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 14,470 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.78 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്.