അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് പേര് മരിച്ചു. 24 മണിക്കൂറിനിടെ 2289 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 2422 പേര് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,23,799 കോവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,59,360 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,43,153 പേരാണ് രോഗമുക്തി നേടി. 1492 പേര് വൈറസ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 14,715 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.73 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിക്കഴിഞ്ഞത്.