ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പന്ത്രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് കോടി കടന്നു.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി പത്ത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 50000 ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.63 ലക്ഷമായി ഉയര്‍ന്നു. അതേസമയം, ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷമായി. 40,000 ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3.14 ലക്ഷം പേര് മരിച്ചു. ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്ത് ലക്ഷമായി ഉയര്‍ന്നു. 60,000 ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 1.61 ലക്ഷം പേര് മരിച്ചു.