അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് നാല് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2,128 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 2,243 പേര്‍ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ നടത്തിയ 2,30,734 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,55,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,38,706 പേരാണ് ഇതിനോടകം രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,481 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 15,010 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
















