അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആറ് പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2348 പേര് രോഗമുക്തി.
24 മണിക്കൂറിനിടെ നടത്തിയ 2,09,079 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,44,398 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,27,188 പേരാണ് ഇതിനോടകം രോഗമുക്തി നേടി. 1451 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 15,759 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.