റിയാദ്: സൗദി അറേബ്യയില്‍ 404 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 387 പേര് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് പേര് മരിച്ചു.
ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,424 ആയി. ഇവരില്‍ 3,74,799 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,613 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,012 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 595 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.