അബുദാബി: യുഎഇയില്‍ ഇന്ന് 1871 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 2144 പേര് രോഗമുക്തരായി. രോഗം ബാധിച്ച് ഏഴ് പേര് കൂടി മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,85,531 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,42,226 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,24,840 പേര് ഇതിനോടകം രോഗമുക്തരായി. 1445 പേര്‍ക്കാണ് കോവിഡ് കാരണം ജീവന് നഷ്ടമായത്.
നിലവില്‍ 15,941 കോവിഡ് രോഗികള്‍ രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 3.55 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.