ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ കുത്തനെ ഉയരുകയാണ്. ഇതുവരെ പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27 ലക്ഷം ആയി ഉയര്‍ന്നു.
അമേരിക്ക, ബ്രസീല്‍,ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മുപ്പത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ എഴുപത് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അഞ്ചര ലക്ഷത്തിലധികം പേര് മരിച്ചു. അതേസമയം, ബ്രസീലില്‍ ഇന്നലെ മാത്രം 90,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനെട്ട് ലക്ഷം പിന്നിട്ടു. 2.90 ലക്ഷം പേര് മരിച്ചു.
ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.59 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടര ലക്ഷത്തിലധികം പേര് ചികിത്സയിലുണ്ട്.