റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 381 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. 240 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383880 ആയി. ഇവരിൽ 373601 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6591 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ 3688 പേരാണുള്ളത്. ഇതിൽ 564 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.