പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയില്‍ ശ്രീരാമനേപ്പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. നേത്ര കുംഭ് എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പുതിയ മുഖ്യമന്ത്രി കൂടിയായ തിരാത്ത് സിംഗ് റാവത്ത്. ഇത് പ്രധാനമന്ത്രി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോക നേതാക്കൾ മോദിക്കൊപ്പം ഫോട്ടോ എടുക്കാൻ കാത്തുനില്കുകയാണെന്നുമാണ് തിരാത്ത് സിംഗ് റാവത്ത് പറഞ്ഞത്.
മുൻപ് ഇങ്ങനെ ഒരു സാഹചര്യം ആയിരുന്നില്ല. മോദിയുടെ ഇടപെടലുകൾ മൂലമാണ് ഇത്തരത്തിൽ ഒരു സാഹചര്യം വന്നത്. ശ്രീരാമനും ഇത്തരത്തിൽ സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്തു. അങ്ങനെയാണ് ആളുകൾ ശ്രീരാമനെ ആര്ധിക്കാൻ തുടങ്ങിയത്. അതുപോലെ ഭാവിയിൽ മോദിയും ആർധിക്കപെടും, എന്നാണ് തിരാത്ത് പറയുന്നത്
കുംഭ മേളയ്ക്ക് ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തീർത്ഥാടകരെ തടയരുതെന്നു നിർദേശം നൽകിയിട്ടുണ്ടെന്നും തിരാത്ത് സിംഗ് റാവത്ത് വ്യക്തമാക്കി.