ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എണ്‍പത്തിയാറ് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 26.30 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പിന്നിട്ടു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 50000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.42 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 21,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.58 ലക്ഷം പേര് മരിച്ചു. നിലവില്‍ രാജ്യത്ത് 1.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.09 കോടി പേര് രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എണ്‍പത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.26.30 ലക്ഷം പേര് മരിച്ചു. ഒന്‍പത് കോടിയിലധികം പേര് രോഗമുക്തി നേടി.