റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 368 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ആറ് പേർ കൂടി മരിച്ചു.
ചികിത്സയിൽ കഴിയുന്നവരിൽ 245 പേർ സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 380958 ആയി. ഇതിൽ 371583 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6545 ആയി.
2830 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 528 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.