ബാങ്കോക്: വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സാനിറ്റൈസര്‍ ചീറ്റിച്ച് തായ് പ്രധാനമന്ത്രി പ്രയുത് ചാന്-ഒച്ച. മാധ്യമ പ്രവര്ത്തകന് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
എന്നാല്‍ ചോദ്യത്തിന് മറുപടിയായി സ്വന്തംകാര്യം നോക്കിക്കൊള്ളാനാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. പിന്നാലെ സാനിറ്റൈസറെടുത്ത് മുന്‍നിരയിലിരുന്നവര്‍ക്കുമേല്‍ തളിക്കുകയും ചെയ്തു. നേരത്തെയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുന്‍ സൈനിക കമാന്‍ഡറായ പ്രയുത്.