അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് 10 പേര് കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 2,373 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 1,784 പേര് രോഗമുക്തി നേടി.
2,19,593 കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.24 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,15,705 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,96,433 പേരാണ് രോഗമുക്തരായത്. 1,345 ജീവനുകള്‍ രാജ്യത്ത് കോവിഡ് കാരണം നഷ്ടമായി. നിലവില്‍ 17,927 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.