റിയാദ്: സൗദി അറേബ്യയില്‍ ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ഇതോടെ രാജ്യത്തെ സിനിമാ തീയറ്ററുകള്‍, റസ്റ്റോറന്റുകള്‍ ഷോപ്പിങ് മാളുകളിലും പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിമ്മുകള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കും. കൂടാതെ റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ച ഇളവുകളാണ് ഇന്ന് പ്രാബല്യത്തില്‍ വന്നത്. അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് എത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് നീക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.
എന്നാല്‍ വിവാഹങ്ങളും പാര്‍ട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. ഇത്തരം പരിപാടികളില്‍ പരമാവധി 20 പേര് മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം.