ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിനൊന്ന് കോടി എഴുപത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 25.98 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒമ്ബത് കോടി ഇരുപത്തിയാറ് ലക്ഷം ആയി ഉയര്‍ന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5.37 ലക്ഷം പേര് മരിച്ചു. രണ്ട് കോടി പേര് സുഖം പ്രാപിച്ചു.
അതേസമയം, ഇന്ത്യയില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 18000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.86 ലക്ഷം പേര് മാത്രമേ ചികിത്സയിലുളളൂ. രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി ആയി ഉയര്‍ന്നു. 1.57 ലക്ഷം പേര് മരിച്ചു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി ഒമ്ബത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 67,000ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.64 ലക്ഷം പേര് മരിച്ചു.