റിയാദ്: സൗദി അറേബ്യയില്‍ 382 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് അഞ്ച് പേര് കൂടി മരിച്ചു.
ചികിത്സയില്‍ കഴിയുന്നവരില്‍ 378 പേര് സുഖം പ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,474 ആയി. ഇതില്‍ 3,70,300 പേര് സുഖം പ്രാപിച്ചു.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,524 ആയി.നിലവില്‍ 2,650 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 494 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.