ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി അറുപത്തിയാറ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 25.90 ലക്ഷം ആയി. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി ഇരുപത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു.
രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.35 ലക്ഷം പേര് മരിച്ചു. രണ്ട് കോടി പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനൊന്ന് ലക്ഷം പിന്നിട്ടു. നിലവില്‍ രാജ്യത്ത് 1.77 ലക്ഷം പേര് മാത്രമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി ആയി ഉയര്‍ന്നു. 1.57 ലക്ഷം പേര് മരിച്ചു. 24 മണിക്കൂറിനിടെ 18,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബ്രസീലില്‍ ഒരു കോടി എട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 75,000ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2.62 ലക്ഷം പേര് മരിച്ചു.