അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് 15 പേര്‍ കൂടി മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 1,253 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,721 പേര്‍ക്ക് കൂടി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 1,666 പേര്‍ രോഗമുക്തി നേടി.
2,25,159 കോവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.1 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,96,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,83,998 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,253 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 11,520 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്.
















