ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പതിനൊന്നു കോടി നാല്പത്തിയാറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്പതുകോടി കടന്നു. മരണസംഖ്യ 25.42 ലക്ഷമായി ഉയര്‍ന്നുവെന്നത് ആശങ്ക പകരുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 5.25 ലക്ഷം പേര് മരിച്ചു. ഒരുകോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര് രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.07 കോടി പേര് രോഗമുക്തി നേടി. നിലവില്‍ 1.65 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 1.57 ലക്ഷമായി.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. 1.05 കോടി രോഗബാധിതരാണ് രാജ്യത്തുള്ളത്. 2.55 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം പിന്നിട്ടു.