ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പതിനൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24.84 ലക്ഷം പേര് മരിച്ചു. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര് സുഖം പ്രാപിച്ചു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. അരലക്ഷത്തിലധികം പുതിയ കേസുളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 5.12 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു.
അതേസമയം ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 10,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര് മരിച്ചു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് 1,01,97,531 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2.47 ലക്ഷം പേര് മരിച്ചു.