ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി കടന്നു. 24.39 ലക്ഷം പേര് രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2.26 കോടി പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷമായി.
ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പന്ത്രണ്ടായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1.56 ലക്ഷം പേര് മരിച്ചു. നിലവില്‍ രാജ്യത്ത് 1.38 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളുത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് 99 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.42 ലക്ഷം പേര് മരിച്ചു. എണ്‍പത്തിയൊമ്ബത് ലക്ഷം പേര് രോഗമുക്തി നേടി.