മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. ദഹനം കൃത്യമായി നടക്കാത്തതും ഭക്ഷണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഭക്ഷണംകൃത്യമായി കഴിക്കാത്തതും എല്ലാം മലബന്ധത്തിലേക്ക് നയിക്കുന്നു. ശരീരത്തില്‍ ജലാംശം കുറയുമ്പോഴാണ് മലബന്ധം കൂടുതലായും അനുഭവപ്പെടുന്നത്.
കാരണങ്ങള്‍ വളരെ ചെറുതായി തോന്നുമെങ്കിലും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുന്നതും മലബന്ധം രൂക്ഷമാകാന്‍ കാരണമാകും. മലബന്ധം അകറ്റാന്‍ പ്രൊബയോട്ടിക്സ്, മഗ്നീഷ്യം, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മലബന്ധം അകറ്റാന്‍ പഴം , തക്കാളി വെളുത്തുള്ളി, സവാള, അസ്പരാഗസ്, തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുടലിന്റെ ആരോഗ്യത്തിന് ഇവ നല്ലതാണ്.
പഴവര്‍ഗങ്ങള്‍, സാലഡുകള്‍, പച്ചക്കറികള്‍. ജ്യൂസുകള്‍ എന്നിവ മലബന്ധം അകറ്റാന്‍ സഹായിക്കും. അതേസമയം മലബന്ധം ഉള്ളവര്‍ ചോക്ലേറ്റ് കഴിക്കുന്നത് കുറയ്ക്കണം. ഇലക്കറികള്‍, ബീന്‍സ്, നട്സ് എന്നിവയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്. ധാന്യങ്ങള്‍ , കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ മത്സ്യം, ടര്‍ക്കി, തേന്‍, അത്തിപ്പഴം, ബാദാം, ബ്രോക്കോളി, ആവക്കാഡോ, ചീര, പേരക്ക, പെരുംജീരകം എന്നിവയെല്ലാം മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും.
മലബന്ധം ഒഴിവാക്കാന്‍ ഉണക്കമുന്തിരിയിട്ട വെള്ളം, ക്യാരറ്റ് ജ്യൂസ്, പൈനാപ്പിള്‍ ജ്യൂസ് എന്നിവ കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ
ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ഓറഞ്ചും മലബന്ധം അകറ്റാന്‍ വളരെ നല്ലതാണ്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുക. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. അതിലുപരി വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. കൂടാതെ ഡ്രൈഫ്രൂട്സ് കഴിക്കുന്നതും മലബന്ധത്തെ ഇല്ലാതാക്കുന്നു. തൈരിലടങ്ങിയിട്ടുള്ള പ്രോബയോട്ടിക് ബാക്ടീരിയ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.