ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പത്ത് കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറ്സ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3.70 ലക്ഷം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നുവെന്നത് ആശ്വാസം പകരുന്നു. മരണസംഖ്യ 23.48 ലക്ഷമായി ഉയര്‍ന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇന്നലെ മാത്രം 90,000ത്തിലധികം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 4.79 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എഴുപത്തിയാറ് ലക്ഷം പിന്നിട്ടു. അതേസമയം, ഇന്ത്യയില്‍ 1,08,58,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,05,59,604 പേര് സുഖം പ്രാപിച്ചു. 1.55 ലക്ഷം പേര് മരിച്ചു. നിലവില്‍ രാജ്യത്ത് 1.38 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.33 ലക്ഷം പേര് മരണമടഞ്ഞു. നിലവില്‍ 8,44,984 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു.