കാബൂള്‍: അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കോവിഡ് 19 വാക്സിന് സൗജന്യമായി നല്കി ഇന്ത്യ. ഇന്ന് അഫ്ഗാനിസ്ഥാന് ആരോഗ്യമന്ത്രി വാഹിദ് മജ്രൂഹിന് ഇന്ത്യന്‍ നയതന്ത്രജ്ഞനായ എസ് രഘുറാമാണ് വാക്സിന് കൈമാറിയത്.
സംഭവത്തിന് പിന്നാലെ അഫ്ഗാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മര്‍ കേന്ദ്ര മന്ത്രി എസ്. ജയ്ശങ്കറിനോട് നന്ദിയറിയിച്ചു.
”നമ്മുടെ രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നത് അഞ്ച് ലക്ഷം ഡോസ് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് തന്ന് സഹായിച്ചതിന് എെന്റ സുഹൃത്ത് ജയ് ശങ്കറിനോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുന്നു. ശക്തമായ പങ്കാളിത്തത്തിെന്റയും പ്രതിബന്ധതയുടെയും ഒൗദാര്യത്തിെന്റയും വ്യക്തമായ അടയാളമാണിതെന്നും” അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിെന്റ ആദ്യ ബാച്ച് അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നു. നമ്മുടെ ജനങ്ങള്‍ക്ക് ഇന്ത്യ സമ്മാനിച്ച അരലക്ഷം ഡോസ് കോവിഡ് വാക്സിന് ഇന്ന് കാബൂളില്‍ എത്തി,”- കാബൂളിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.