ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. 23.26 ലക്ഷം പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 3.43 ലക്ഷം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര് രോഗമുക്തി നേടി. .4.74 ലക്ഷം പേര് മരിച്ചു.
അതേസമയം, ഇന്ത്യയില്‍ 1,08,38,843 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 1.46 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,05,33,076 പേര് രോഗമുക്തി നേടി. മരണസംഖ്യ 1.55 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.31 ലക്ഷം പേര് മരിച്ചു.