ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പത്ത് കോടി അമ്ബത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 4.70 ലക്ഷം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.4.70 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എഴുപത്തിയൊന്ന് ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ 1,08,15,222 വൈറസ് ബാധിതരാണുള്ളത്. നിലവില്‍ രാജ്യത്ത് 1.45 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,05,09,790 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 11,000ത്തിലധികം പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.30 ലക്ഷം പേര് മരിച്ചു.