ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ പത്ത് കോടി നാല്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 4.40 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,62,004 പേര് മരിച്ചു.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 4.57 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,
ഇന്ത്യയില്‍ 1,07,78,206 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1.57 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 1.54 ലക്ഷം പേര് മരിച്ചു. കഴിഞ്ഞദിവസം 11,000ത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റി രണ്ട് ലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 2.26ലക്ഷം പേര് മരിച്ചു. എണ്‍പത്തിയൊന്ന് ലക്ഷം പേര് രോഗമുക്തി നേടി.