ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയറുകയാണ്. ഇതുവരെ പത്ത് കോടി മുപ്പത്തിയഞ്ച് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 22,36,975 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നു.
രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി അറുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.52 ലക്ഷം പേര് മരിച്ചു. ഒരു ലക്ഷം പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യയില്‍ 1,07,53,353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,28,258 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു. 1.54 ലക്ഷം പേര് മരിച്ചു. നിലവില്‍ രാജ്യത്ത് 1.66 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. രാജ്യത്ത് തൊണ്ണൂറ്റിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇതുവരെ 2.24 ലക്ഷം പേര് വൈറസ് ബാധിച്ച് മരിച്ചു.