മസ്കത്ത്: ഒമാനില്‍ 598 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 134,326 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രണ്ട് പേര് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1529 ആയി.
രാജ്യത്തെ രോഗമുക്തി നിരക്ക് 94.4 ശതമാനമാണ്. ഇതുവരെ ഒമാനില്‍ 126,854 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേരെ കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 102 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 27 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.