ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 10,19,89,243 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരണം 21,98,714 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിയെട്ട് ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 4.33 ലക്ഷമായി. 1.60 കോടി പേര് രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ 1,07,20,971 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 1.73 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,93,162 ആയി ഉയര്‍ന്നു. 1.54 ലക്ഷം പേര് മരിച്ചു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 2.21ലക്ഷം പേര് മരിച്ചു. എഴുപത്തിയൊമ്ബത് ലക്ഷം പേര് രോഗമുക്തി നേടി.