ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 10,13,96,890 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 21,82,091 പേര് മരിച്ചു. എന്നാല്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നുവെന്നത് ആശ്വാസം പകരുന്നു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.59 കോടി പേര് രോഗമുക്തി നേടി. മരണസംഖ്യ 4.39 ലക്ഷമായി.
അതേസമയം, ഇന്ത്യയില്‍ 1,07,02,031 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 11000 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ 1.70 ലക്ഷം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 1.53 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,72,818 ആയി ഉയര്‍ന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ തൊണ്ണൂറ് ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2.20 ലക്ഷം പേര് മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേര് രോഗമുക്തി നേടി.