ന്യൂ ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാള്‍ക്ക് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ്. കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.