ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് രണ്ട് രൂപ 71 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 46 പൈസയായി. ഡീസല്‍ വില ഇന്ന് 80രൂപ 67 പൈസയായി.
കോഴിക്കോട് പെട്രോള്‍ വില 86 രൂപ 51 പൈസ, ഡീസല്‍ വില 80 രൂപ 74 പൈസ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 33 പൈസ, ഡീസലിന് 82 രൂപ 40 പൈസ എന്നിങ്ങനെയാണ് വില.
പതിവ് തെറ്റാതെയുള്ള ഇന്ധനവില വര്‍ധനവ് ജനജീവിതം ദുരിതത്തില്‍ ആക്കുന്നുണ്ട്. ഈ മാസം തന്നെ ഇതുവരെ ഏഴ് തവണയാണ് ഇന്ധന വില വർധിച്ചത്. അന്ത്രാഷ്‍ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴാണ് രാജ്യത്ത് വില കൂട്ടുന്നത്.