വാഷിങ്ടണ്‍: ഈ വര്‍ഷം ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്തരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്). 2021ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. ഈ വര്‍ഷം കോവിഡ് മഹാമാരിക്കിടയിലും ഇരട്ടയക്ക വളര്‍ച്ച അടയാളപ്പെടുത്തിയ ഏക രാജ്യമാണ് ഇന്ത്യയാണ്.
2020 ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാല്‍ 10.3 ശതമാനം ആയിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ അതിവേഗ വളര്‍ച്ച പ്രവചനങ്ങളിലാണ് ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നത്.
ഐഎഫഎഫിന്റെ 2021 ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന രാജ്യം. ചൈനയുടെ ജിഡിപി 8.1 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. മലേഷ്യ 7 ശതമാനം, തുര്‍ക്കി 6, സ്‌പെയിന്‍ 5.9, ഫ്രാന്‍സ് 5.5, യുഎസ് 5.1 ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫിന്റെ പ്രവചനങ്ങള്‍.