വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിലക്കുകള്‍ ഏര്‍പ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയും യാത്രാവിലക്കുകള്‍ പുന:സ്ഥാപിക്കുകയും ചെയ്തു.
യൂറോപ്പ്, യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരും. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ബൈഡന് ഒപ്പുവെച്ചു.
ഈ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്ബ് ഒഴിവാക്കിയിരുന്നു.
മാരകമായ വൈറസുകള്‍ അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.