ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ യെച്ചൂരി തള്ളി.
”സ്ഥിതി ഇങ്ങനെയാക്കിയതില്‍ ഉത്തരവാദി മോദി സര്‍ക്കാരാണ്. കൊടിയ തണുപ്പിലും കര്‍ഷകര്‍ കഴിഞ്ഞ 60 ദിവസമായി സമാധാനപരമായി പ്രതിഷേധിക്കുകയയിരുന്നു. നൂറോളം കര്‍ഷകര്‍ മരിച്ചുവീണിട്ടും ഡല്‍ഹിയിലേക്ക് വരാന്‍ അവരെ അനുവദിച്ചില്ല.
അക്രമം ഒന്നിനും പരിഹാരവും സ്വീകാര്യവുമല്ല. അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരെ ബി.ജെ.പി ട്രോളുകള്‍ ഇറക്കി പരിഹസിക്കുന്നു, മന്ത്രിമാര്‍ വന്യമായ ആരോപണങ്ങള്‍ പറയുന്നു, കോടതിയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ നിയമ ഉദ്യോഗസ്ഥര്‍ അവകാശവാദങ്ങളുന്നയിക്കുന്നു. ഇതൊന്നും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗമല്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാണ് യഥാര്‍ഥ പരിഹാരം” -യെച്ചൂരി കൂട്ടിച്ചേര്‍ത്തു.