മസ്കറ്റ്: ഒമാനില്‍ 154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,33,407 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 1524 ആയി ഉയര്‍ന്നു. ഇതുവരെ 1,26409 പേര് രോഗമുക്തരായിട്ടുണ്ട്.
രാജ്യത്തെ രോഗമുക്തി നിരക്ക് 95 ശതമാനമാണ്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 14 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 94 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 32 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നല്കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.