ജമ്മു: ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തിയ വെടിവയ്പില്‍ ഒരു ജവാന് വീരമൃത്യു. ജമ്മുകാഷ്മീര്‍ റൈഫിള്‍സ് യൂണിറ്റ് ഹവില്‍ദാര്‍ നിര്‍മല്‍ സിംഗ് ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനം. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നു.