ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗശാലയില്‍ തിങ്കളാഴ്ച ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയില്‍ നിന്ന് എടുത്ത സാമ്ബിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൃഗശാലയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും ജീവനക്കാര്‍ അടുത്തിടപഴകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മൃഗശാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയുശട സാമ്ബിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഡല്‍ഹി സര്‍ക്കാരിന്റെ മൃഗസംരക്ഷണ യൂണിറ്റിലേക്ക് അയച്ചു.
ഡല്‍ഹിയിലെ ചില പാര്‍ക്കുകളിലും തടാകങ്ങളിലും നിന്നുള്ള കാക്കകളില്‍ നിന്നും താറാവുകളിലും നിന്നും എടുത്ത സാമ്ബിളുകള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 10 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും പുറപ്പെടുവിച്ച പ്രോട്ടോക്കോളുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് മൃഗശാലയില്‍ ശുചിത്വവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലായി കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ പാര്‍ക്കുകളില്‍ താറാവുകളെയും ദുരൂഹ സാഹചര്യത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. പിന്നാലെ ഡല്‍ഹി വികസന അതോറിറ്റി പാര്‍ക്കുകള്‍ അടച്ചിരുന്നു.