അബുദാബി: യുഎഇയില്‍ 3,432 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലായിരുന്ന 3,118 പേര് രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,49,808 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,22,106 പേര് രോഗമുക്തരാവുകയും 740 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 26,962 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു.