ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഒമ്ബത് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,01,071 പേര് മരിച്ചു. ആറ് കോടി അറുപത്തിഏഴ് ലക്ഷം പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3.97 ലക്ഷം പേര് മരിച്ചു. ഒരു കോടി നാല്‍പ്പത് ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ 1,05,28,246 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,14,524 പേര് മാത്രമാണ് ചികിത്സയിലുളളത്. 1.51 ലക്ഷം പേര് മരിച്ചു. 1,01,61,868 പേര് രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എഴുപത്തിരണ്ട് ലക്ഷം പേര് രോഗമുക്തി നേടി. 2,07,160 പേര് മരിച്ചു.