അബുദാബി: യുഎഇയില്‍ 3,382 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,671 പേര് കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,26,625 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 2.29 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 2,42,969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,15,820 പേര് രോഗമുക്തരാവുകയും 726 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 26,423 രോഗികളാണ് രാജ്യത്തുള്ളത്.