ബെംഗളൂരു: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നല്‍കി. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.
കേസില്‍ ബിനീഷ് അറസ്റ്റിലായി 72 ദിവസം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരിയുള്ളത്. ഒക്ടോബര്‍ 29 നാണ് ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യ്തത്.