ന്യൂഡല്‍ഹി : ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ സൗത്ത് അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖി മുഖ്യാതിഥിയാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വംശജന് കൂടിയായ സൂരിനാം പ്രസിഡന്റ് മുഖ്യാതിഥിയായി എത്തുന്നത്.
2020 ജൂലൈ 20 നാണ് ചന്ദ്രിക പെരസാദ് സുരിനാം പ്രസിഡന്റായി സ്ഥാനമെല്ക്കുന്നത്. രഞ്ഞെടുപ്പിൽ ചന്ദ്രികാപെർസാദിന്റെ പാർട്ടിയായ പ്രോഗ്രസീവ് റിഫോം പാർട്ടി 51 സീറ്റുകളിൽ 20ലും വിജയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം അധികാരത്തിലെത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിനും ചന്ദ്രികപെര്‍സാദ് അര്‍ഹനായിരുന്നു. പ്രവാസി ഭാരതീയ ദിവസ് കണ്‍വെൻഷന്റെ മുഖ്യ അതിഥിയും ചന്ദ്രികപെര്‍സാദ് ആയിരുന്നു.