ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക് എത്തി. ഇന്നലെ 16,505 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,03,40,470 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 214 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,49,649 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവർ 2,43,953 ആണ്.
ഇന്നലെ മാത്രം രാജ്യത്ത് 19,557 പേർ രോഗമുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 99,46,867 ആയി ഉയർന്നു.