ബെംഗളൂരു: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. ബിജെപി കോര്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടെന്നും ഷുഗറിന്റെ അളവ് കുറഞ്ഞതായും ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.