ഗാസിയാബാദ്: ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 32 പേരെ രക്ഷപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.