കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഹൃദയ ധമനികളില്‍ നിന്ന് മൂന്ന് ബ്ലോക്കുകള്‍ നീക്കം ചെയ്തു.
അതേസമയം, ഗാംഗുലിയുടെ കോവിഡ് ടെസ്റ്റിലും ഫലം നെഗറ്റീവാണ്. ഇന്നലെ രാവിലെ വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാം ചെയ്യുമ്പോഴാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെതന്നെ അദ്ദേഹത്തെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി പേരാണ് ഗാംഗുലിയുടെ തിരിച്ചുവരവിന് വേണ്ടി ആശംസിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരെല്ലാം അദ്ദേഹം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.