കോല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമെന്ന് കോല്‍ക്കത്ത വുഡ്ലാന്‍ഡ്സ് ആശുപത്രി. ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
ഗാംഗുലിയുടെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിച്ചു
ഇന്ന് രാവിലെയാണ് ഗാംഗുലിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടത്. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുമ്ബോഴായിരുന്നു സംഭവം. ഉച്ചക്ക് ഒന്നോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ ചെറിയ പ്രശ്നം കണ്ടെത്തുകയും ഉടനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയുമായിരുന്നു.